പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ ഫാ:ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന ധ്യാനം നവംബർ 26 ,27 തീയതികളിൽ

Categories: Main,News

പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ ഫാ:ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന ധ്യാനം നവംബർ 26 ,27 തീയതികളിൽ

frshaji

കേരള ക്രിസ്തീയ ഗാനശാഖക്ക് നിരവധി ഗാനങ്ങള്‍ സംഭാവന നല്‍കിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന ക്രിസ്മസിന് ഒരുക്കമായിട്ടുള്ള ധ്യാനം നവംബര്‍ 26, 27 തീയതികളില്‍ ന്യൂകാസിലില്‍ നടക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ ഏഴു മണിവരെ നടക്കുന്ന ധ്യാനം ഫെനം ഇംഗ്ലീഷ് മാര്‍ട്ടായേഷ്‌സ് ദേവാലയത്തിലാണ് നടക്കുക. അമ്മെ അമ്മെ തായേ, ഓര്‍മ്മവച്ച നാള്‍ മുതല്‍, നാഥാ നിനക്കായി പാടി, അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല, എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ… ഉള്‍പ്പടെ നിരവധിയായ ഗാനങ്ങളില്‍ കൂടി നിരവധിപേരെ ഈശോയിലേക്കു എത്തിച്ച ഈ ധ്യാനത്തില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ന്യൂകാസില്‍ സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ വര്‍ഗീസ് തെനംകാല, സുനില്‍ ചേലക്കല്‍ എന്നിവരുമായി ബന്ധപ്പെടുക.